നവംബർ ഒന്നിന് അവകാശ പ്രഖ്യാപനം കോട്ടയത്ത്
- സുജ സതീഷ്
തിരുവല്ല : ഭൂമിക്കും വിദ്യയ്ക്കും തൊഴിലിനും വേണ്ടിയുള്ള പോരാട്ടങ്ങളുടെ മുന്നോടിയായുള്ള അവകാശ പ്രഖ്യാപനം നവംബർ ഒന്ന് കേരള പിറവി ദിനത്തിൽ കോട്ടയത്ത് നടത്തുമെന്നു കെപിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീമതി. സുജ സതീഷ് പറഞ്ഞു. കെപിഎംഎസ് തിരുവല്ല യൂണിയൻ നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
സമാന മുദ്രാവാക്യമുയർത്തുന്ന സമരമുഖങ്ങളെ ഏകോപിപ്പിച്ചു പ്രശ്‌നങ്ങളുടെ ശാശ്വത പരിഹാരം തേടുകയെന്ന സുവർണ്ണ ജൂബിലി പ്രഖ്യാപനമാണ് ഇതിലൂടെ സഭ ഏറ്റെടുക്കുന്നതെന്നും. പാട്ട കാലാവധി കഴിഞ്ഞ ഭൂമികൾ ഏറ്റെടുക്കാനുള്ള ആർജവം മാറി വരുന്ന ഗവർമെന്റ്കൾ കാണിക്കണമെന്നും കൂട്ടിച്ചേർത്തു
യോഗത്തിൽ യൂണിയൻ പ്രസിഡന്റ് ശ്രീ സുരേന്ദ്രൻ സി. കെ അധ്യക്ഷത വഹിച്ചു. യൂണിയൻ ചാർജുകരൻ ശ്രീ. ഒ. സി ജനാർദ്ദനൻ, സംസ്ഥാന കമ്മിറ്റി അംഗം അനിൽ അമിക്കുളം തുടങ്ങിയവർ സംസാരിച്ചു, യോഗത്തിൽ യൂണിയൻ ഖജാൻജി ശ്രീ. എ. കെ വിനോദ് സ്വാഗതവും യൂണിയൻ സെക്രട്ടറി ശ്രീ. സുകു കോട്ടക്കമാലി പ്രവർത്തന റിപ്പോർട്ടും യൂണിയൻ വൈസ്. പ്രസിഡന്റ് ശ്രീ. ബിജു ഇ. റ്റി കൃതജ്ഞതയും രേഖപ്പെടുത്തി...