നിരണം പാടശേഖരത്തിൽ കൊയ്തുഉത്സവം തുടങ്ങി
തിരുവല്ല : നിരണം പാടാശേഖരത്ത് കൊയ്തുഉത്സവം തുടങ്ങി പ്രതികൂല കാലാവസ്ഥയുടെ ഭീതി നിലനിൽക്കുമ്പോഴും കൊയ്തുമെഷീൻ ഇറങ്ങി.
ധരാളം പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നു പോയ ഈ വർഷത്തെ കൃഷി മോശമല്ലാത്ത വിളവ് ലഭിച്ച സന്തോഷത്തിലാണ് കർഷകർ.
പുതിയ തരം വിത്ത് പരീക്ഷിച്ച ഈ വർഷം വരി കൂടുതൽ ഉണ്ടായിരുന്നു, നെൽച്ചെടിയുടെ ഉയരം കൂടുതലായതിനാൽ പല പാടങ്ങളിലും നെൽച്ചെടി വീണു നെൽകതിര് ചെളിയിൽ വീണു പോയിരുന്നു ഇങ്ങനെ വീണ നെല്ല് അരിവാൾ ഉപയോഗിച്ച് ചെത്തി എടുക്കുകയാണ്. ഇങ്ങനെയൊക്കെ ആണെങ്കിലും നെല്ല് വാഹനത്തിൽ കയറ്റി വിടുന്നത് സംബന്ധിച്ചുള്ള തൊഴിലാളി തർക്കം പ്രദേശത്തു നിലനിൽക്കുന്നു എത്രയും പെട്ടന്ന് ഇതിനും പരിഹാരം കണ്ടെത്തണമെന്നാണ് കർഷകരുടെ ആവശ്യം.
No comments:
Post a Comment