Tuesday, 5 April 2022

ഭൂമിക്കും, എയ്ഡഡ് മേഖല സംവരണത്തിനു മായി പ്രക്ഷോഭം പ്രഖ്യാപിച്ച് കെ.പി.എം.എസ്

ഭൂമിക്കും, എയ്ഡഡ് മേഖല സംവരണത്തിനു മായി പ്രക്ഷോഭം പ്രഖ്യാപിച്ച് :- കെ.പി.എം.എസ്

കോഴിക്കോട് :- ഭൂമിക്കായുള്ള സമരങ്ങൾ ഏകോപിപ്പിച്ചു  ഭൂപരിഷ്കരണത്തിന്റെ  തുടർച്ചക്കായും എയ്ഡെഡ് മേഖലയിലെ സർക്കാർ ശമ്പളം നൽകുന്ന അധ്യാപക - അനധ്യാപക നിയമനങ്ങളിൽ സംവരണത്തിനായി നിയമനിർമാണം ആവശ്യപ്പെട്ടും ശക്തമായ പ്രക്ഷോഭം നടത്താൻ കെപിഎംഎസ്സ് 51 -)o സംസ്ഥാന സമ്മേളത്തിനൊത്തനുബന്ധിച്ചു നടന്ന പ്രധിനിധി സമ്മേളനം തീരുമാനിച്ചു ടാഗോർ ഹാളിലെ പി കെ ചാത്തൻമാസ്റ്റർ നഗറിൽ നടന്ന സമ്മേളനം കെപിഎംഎസ്സ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്‌ഘാടനം ചെയ്തു.
ദുർബലരെ ദരിദ്രരാക്കുന്ന പദ്ധതികൾ പുന:പരിശോധിക്കണമെന്ന് പുന്നല ശ്രീകുമാർ പറഞ്ഞു. തൊഴിലിന്റെ വിപണനമൂല്യവുമായി താരതമ്യം ചെയ്യുമ്പോൾ തൊഴിലുറപ്പ് പോലുള്ള പദ്ധതികൾക്ക് ലഭിക്കുന്നത് പരിമിതമായ വേതനം ആണ്. ഇത്തരം വിവേചനങ്ങൾ നിലനിൽക്കുമ്പോൾ തന്നെ വിജ്ഞാനത്തിന്റെയും വികസനത്തിന്റെയും അടിസ്ഥാനത്തിലുള്ള പുതിയ സമ്പദ്ഘടനയുടെ കാലത്ത് ദുർബലരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനുള്ള ഉത്തരവാദിത്വം സംഘടനക്കുണ്ടന്നും പുന്നല ശ്രീകുമാർ പറഞ്ഞു.
കെപിഎംഎസ്സ് സംസ്ഥാന പ്രസിഡന്റ്‌ എൽ രമേശൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ബൈജു കലാശാല വരവ്‌ ചിലവ് കണക്കും അവതരിപ്പിച്ചു.പി ജനാർദ്ദനൻ, തുറവൂർ സുരേഷ്,സാബു കാരിശ്ശേരി,അഡ്വ : എ സനീഷ് കുമാർ, വി ശ്രീധരൻ,ബിജു ഗോവിന്ദ്,ബിന്ദു ഷിബു എന്നിവർ സംസാരിച്ചു. പി വി ബാബു സ്വാഗതവും പ്രശോഭ് ഞാവേലി നന്ദിയും പറഞ്ഞു.
ഭാരവാഹികൾ : എൽ രമേശൻ (പ്രസിഡന്റ്‌ ) തുറവൂർ സുരേഷ് (വർക്കിംഗ് പ്രസിഡന്റ്‌ ) അഡ്വ :സനീഷ് കുമാർ,പി വി ബാബു, സുജ സതീഷ് (വൈസ്പ്രസിഡന്റുമാർ ), പുന്നല ശ്രീകുമാർ (ജനറൽ സെക്രട്ടറി ), സാബു കാരിശ്ശേരി (സംഘടന സെക്രട്ടറി ), വി ശ്രീധരൻ, പ്രശോഭ് ഞാവേലി, അനിൽ ബഞ്ചമിൻപാറ(അസ്സി. സെക്രട്ടറിമാർ ) ബൈജു കലാശാല (ട്രഷറർ ).

No comments:

Post a Comment

വൈറൽ ആയി നാടൻ പാട്ട് സ്കൂളിൽ സർഗോത്സവം വിദ്യാരംഭം...

തിരുവല്ല : സ്കൂളിലെ കുട്ടികളെയും അദ്ധ്യാപകരെയും ആവേശത്തിലാക്കി നിരണം വടക്കുംഭാഗം ശക്തിമംഗലം സ്കൂളിലെ സർഗോത്സവം വിദ്യാരംഭം ഉദ്‌ഘാടനം നടന്നു. ...