കേരള പുലയർ മഹാസഭ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് കടപ്പുറത്തു സംഘടിപ്പിച്ച മലബാർസംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരുമയെ ചിലർ ഭയപ്പെടുന്ന കാലമാണിത് ജനങ്ങളെ ഭിന്നിപ്പിക്കുവാനും വിദ്വേഷവും പകയും വളർത്തുവാനും ചിലർ ശ്രമിക്കുന്ന കാലത്തു ഈ ഒരുമ വളരെ വിലപ്പെട്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു
പതിനായിരക്കണക്കിന് കെ.പി.എം.എസ്സ് പ്രവർത്തകർ പങ്കെടുത്ത മഹാസമ്മേളനത്തിൽ കേരള പുലയർ മഹാസഭ സംസ്ഥാന പ്രസിഡന്റ്എൽ രമേശൻ അധ്യക്ഷത വഹിച്ചു മന്ത്രിമാരായ കെ രാജൻ, പി.എ മുഹമ്മദ് റിയാസ്, എം.കെ രാഘവൻ എം.പി, പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ, ബി.ജെ.പി സംസ്ഥാന നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്, എം.ഇ.എസ്സ് പ്രസിഡന്റ് പി.എ ഫസൽ ഗഫൂർ എന്നിവർ സംസാരിച്ചു. കെ.പി.എം.എസ്സ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ സ്വാഗതവും രഞ്ജിത്ത് ഒള്ളവണ്ണ കൃതജ്ഞതയും പറഞ്ഞു.
No comments:
Post a Comment