Tuesday, 19 April 2022

രജീവിന്റെ മരണം : സ്വയംസഹായ സംഘത്തിന്റെ പങ്ക് അന്വേഷിച്ചു കണ്ടെത്തുക. അഡ്വ: ആർ സനൽകുമാർ

രജീവിന്റെ മരണം : സ്വയംസഹായ സംഘത്തിന്റെ പങ്ക് അന്വേഷിച്ചു കണ്ടെത്തുക. അഡ്വ: ആർ സനൽകുമാർ
നിരണത്തു കർഷകൻ ആത്മഹത്യ ചെയ്യാനിടയായതിൽ വട്ടിപ്പലിശക്കാരായ പുരുഷ സ്വയംസഹായ സംഘത്തിന്റെ പങ്ക് സത്യസന്ധമായി അന്വേഷച്ചു കുറ്റക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്ന് അഡ്വ. ആർ സനൽ കുമാർ.
പെരുമഴമൂലം കൃഷിനാശം വന്ന എല്ലാ കർഷകർക്കും മതിയായ നഷ്ടപരിഹാരം നൽകുക, ഇടതുപക്ഷ സർക്കാരിനെതിരെ രജീവിന്റെ മരണം രാഷ്ട്രീയ ആയുധം ആക്കി പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന അപവാദപ്രചരങ്ങൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു 
CPM നിരണം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച യോഗം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
CPIM ഏരിയ സെക്രട്ടറി ഫ്രാൻസിസ് വി ആന്റണി, പ്രമോദ് ഇളമൺ, PD മോഹനൻ,   PC പുരുഷൻ, ബിനീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
മറ്റു ലോക്കൽ കമ്മിറ്റി നേതാക്കൾ ജനപ്രതിനിധികൾ നാട്ടുകാർ പങ്കെടുത്തു.പുരുഷ സ്വയംസഹായ സംഘത്തിന്റെ കൊള്ളക്കെതിരെ ശക്തമായ പ്രതിക്ഷേധം നിരണം പ്രദേശത്തു നിലനിൽക്കുന്നുണ്ട്.

Sunday, 10 April 2022

നിരണത്ത് കർഷക ആത്മഹത്യ

വ്യാപക കൃഷി നാശം കടക്കെണി നിരണത്ത് കർഷകന്റെ ആത്മഹത്യ.
നിരണം :  പ്രദേശത്തെ പ്രധാന കർഷകൻ ആയിരുന്ന നിരണം വടക്കുംഭാഗം കാണാത്രപറമ്പിൽ രജീവ് സരസൻ (49) ആണ് തുടർച്ചയായ കൃഷി നഷ്ടങ്ങൾ മൂലം ആത്മഹത്യ ചെയ്തത്. കൃഷിക്ക് വേണ്ടി ബാങ്കിൽ നിന്നും അയൽക്കൂട്ടങ്ങളിൽ നിന്നും എടുത്ത വായ്പകൾ തിരിച്ചടവ് മുടങ്ങിയിരുന്നു.
സ്ഥലത്തെ പ്രധാന പുരുഷസ്വയം സഹായസംഘത്തിനെതിരെ വ്യാപക പ്രതിക്ഷേധം ഉയരുന്നുണ്ട്...

Friday, 8 April 2022

വെള്ളത്തിൽ മുങ്ങി നെല്ല്,കണ്ണീരിൽ കർഷകർ..

വെള്ളത്തിൽ മുങ്ങി നെല്ല്,
കണ്ണീരിൽ മുങ്ങി കർഷകർ
നിരണം : കൊയ്തു നടന്നുകൊണ്ടിരിക്കുന്ന നിരണം പാടശേഖരത്തിലെ കർഷകരെ കണ്ണീരിലാഴ്ത്തി പ്രകൃതിയും ചുമട്ടുതൊഴിലാളി യൂണിയനും.
കൊയ്ത നെല്ല് വാഹനത്തിൽ കയറ്റാൻ ചാക്കിൽ നിറച്ചു വച്ചിരുന്ന നെല്ലുപോലും കയറ്റിവിടാൻ കഴിയാത്ത അവസ്ഥയിൽ മഴപെയ്തു വെള്ളത്തിൽ കുതിർന്നു ഇരിക്കുകയാണ്.
ഏപ്രിൽ 7 മുതൽ നെല്ലെടുക്കാൻ കർഷകരും ചുമട്ടുതൊഴിലാളികളും തയ്യാറായങ്കിലും പ്രമുഖ ട്രേഡ് യൂണിയന്റെ ആൾക്കാർ വന്ന് തടയുകയും. പിന്നീട് ഏപ്രിൽ 8 മുതൽ ആണ് നെല്ലു കയറ്റാൻ സാധിച്ചിത് ഒരുദിവസം മുൻപേ നെല്ല് കയറ്റിവിടാൻ സാധിച്ചിരുന്നെങ്കിൽ ഈ അവസ്ഥ ഉണ്ടാവില്ലായിരുന്നുവെന്ന് കർഷകർ പറയുന്നു
കർഷകരുടെ നെഞ്ചത്തടിക്കുന്ന ഇത്തരത്തിലുള്ള പ്രവർത്തികൾ ഒരു ട്രേഡ് യൂണിയന്റെ ഭാഗത്തു നിന്നും ഉണ്ടാവരുത് എന്നാണ് കണ്ണീരോടെ കർഷകരുടെ അഭ്യർഥന.

Thursday, 7 April 2022

ഉമായാറ്റുകാവ് ദേവി ക്ഷേത്രം പുന:പ്രതിഷ്ഠ കർമ്മം

ഉമായാറ്റുകാവ് ദേവി ക്ഷേത്രം പുന:പ്രതിഷ്ഠ കർമ്മം  നടന്നു
നിരണം :- തിരുവല്ല നിരണം വടക്കുംഭാഗം ഉമയാറ്റുകാവ് ദേവി ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠ കർമ്മം 2022 ഏപ്രിൽ 03 മുതൽ 06 വരെ തന്ത്രിമുഖ്യൻ ബ്രഹ്മശ്രീ കൃഷ്ണകുമാർ നമ്പൂതിരി കഴങ്ങൂർ ഇല്ലം, കവിയൂർ മേൽശാന്തി അരുൺ കുമാർ എന്നിവരുടെ കർമികത്യത്തിൽ നടന്നു.
 കേരള ക്ഷേത്ര സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ ഉള്ള ഈ ക്ഷേത്ര പുന:പ്രതിഠയുമായി സഹകരിച്ച എല്ലാവർക്കും ഭരണസമിതിക്കുവേണ്ടി പ്രസിഡന്റ്‌ ഉണ്ണികൃഷ്ണപിള്ള, സെക്രട്ടറി വിജേഷ് വി. കെ, ട്രെഷറർ വിജയകുമാരൻ നായർ എന്നിവർ നന്ദി അറിയിച്ചു.
നിരണം
08/04/2022

കർഷകന്റെ സ്വപ്നം.

 നിരണം പാടശേഖരത്തിൽ കൊയ്തുഉത്സവം തുടങ്ങി

തിരുവല്ല : നിരണം പാടാശേഖരത്ത് കൊയ്തുഉത്സവം തുടങ്ങി പ്രതികൂല കാലാവസ്ഥയുടെ ഭീതി നിലനിൽക്കുമ്പോഴും കൊയ്തുമെഷീൻ ഇറങ്ങി.


ധരാളം പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നു പോയ ഈ വർഷത്തെ കൃഷി മോശമല്ലാത്ത വിളവ് ലഭിച്ച സന്തോഷത്തിലാണ് കർഷകർ.


പുതിയ തരം വിത്ത് പരീക്ഷിച്ച ഈ വർഷം വരി കൂടുതൽ ഉണ്ടായിരുന്നു, നെൽച്ചെടിയുടെ ഉയരം കൂടുതലായതിനാൽ പല പാടങ്ങളിലും നെൽച്ചെടി വീണു നെൽകതിര് ചെളിയിൽ വീണു പോയിരുന്നു ഇങ്ങനെ വീണ നെല്ല് അരിവാൾ ഉപയോഗിച്ച് ചെത്തി എടുക്കുകയാണ്. ഇങ്ങനെയൊക്കെ ആണെങ്കിലും നെല്ല്  വാഹനത്തിൽ കയറ്റി  വിടുന്നത്  സംബന്ധിച്ചുള്ള  തൊഴിലാളി  തർക്കം  പ്രദേശത്തു  നിലനിൽക്കുന്നു എത്രയും പെട്ടന്ന് ഇതിനും  പരിഹാരം കണ്ടെത്തണമെന്നാണ് കർഷകരുടെ ആവശ്യം.

Tuesday, 5 April 2022

ഭൂമിക്കും, എയ്ഡഡ് മേഖല സംവരണത്തിനു മായി പ്രക്ഷോഭം പ്രഖ്യാപിച്ച് കെ.പി.എം.എസ്

ഭൂമിക്കും, എയ്ഡഡ് മേഖല സംവരണത്തിനു മായി പ്രക്ഷോഭം പ്രഖ്യാപിച്ച് :- കെ.പി.എം.എസ്

കോഴിക്കോട് :- ഭൂമിക്കായുള്ള സമരങ്ങൾ ഏകോപിപ്പിച്ചു  ഭൂപരിഷ്കരണത്തിന്റെ  തുടർച്ചക്കായും എയ്ഡെഡ് മേഖലയിലെ സർക്കാർ ശമ്പളം നൽകുന്ന അധ്യാപക - അനധ്യാപക നിയമനങ്ങളിൽ സംവരണത്തിനായി നിയമനിർമാണം ആവശ്യപ്പെട്ടും ശക്തമായ പ്രക്ഷോഭം നടത്താൻ കെപിഎംഎസ്സ് 51 -)o സംസ്ഥാന സമ്മേളത്തിനൊത്തനുബന്ധിച്ചു നടന്ന പ്രധിനിധി സമ്മേളനം തീരുമാനിച്ചു ടാഗോർ ഹാളിലെ പി കെ ചാത്തൻമാസ്റ്റർ നഗറിൽ നടന്ന സമ്മേളനം കെപിഎംഎസ്സ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്‌ഘാടനം ചെയ്തു.
ദുർബലരെ ദരിദ്രരാക്കുന്ന പദ്ധതികൾ പുന:പരിശോധിക്കണമെന്ന് പുന്നല ശ്രീകുമാർ പറഞ്ഞു. തൊഴിലിന്റെ വിപണനമൂല്യവുമായി താരതമ്യം ചെയ്യുമ്പോൾ തൊഴിലുറപ്പ് പോലുള്ള പദ്ധതികൾക്ക് ലഭിക്കുന്നത് പരിമിതമായ വേതനം ആണ്. ഇത്തരം വിവേചനങ്ങൾ നിലനിൽക്കുമ്പോൾ തന്നെ വിജ്ഞാനത്തിന്റെയും വികസനത്തിന്റെയും അടിസ്ഥാനത്തിലുള്ള പുതിയ സമ്പദ്ഘടനയുടെ കാലത്ത് ദുർബലരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനുള്ള ഉത്തരവാദിത്വം സംഘടനക്കുണ്ടന്നും പുന്നല ശ്രീകുമാർ പറഞ്ഞു.
കെപിഎംഎസ്സ് സംസ്ഥാന പ്രസിഡന്റ്‌ എൽ രമേശൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ബൈജു കലാശാല വരവ്‌ ചിലവ് കണക്കും അവതരിപ്പിച്ചു.പി ജനാർദ്ദനൻ, തുറവൂർ സുരേഷ്,സാബു കാരിശ്ശേരി,അഡ്വ : എ സനീഷ് കുമാർ, വി ശ്രീധരൻ,ബിജു ഗോവിന്ദ്,ബിന്ദു ഷിബു എന്നിവർ സംസാരിച്ചു. പി വി ബാബു സ്വാഗതവും പ്രശോഭ് ഞാവേലി നന്ദിയും പറഞ്ഞു.
ഭാരവാഹികൾ : എൽ രമേശൻ (പ്രസിഡന്റ്‌ ) തുറവൂർ സുരേഷ് (വർക്കിംഗ് പ്രസിഡന്റ്‌ ) അഡ്വ :സനീഷ് കുമാർ,പി വി ബാബു, സുജ സതീഷ് (വൈസ്പ്രസിഡന്റുമാർ ), പുന്നല ശ്രീകുമാർ (ജനറൽ സെക്രട്ടറി ), സാബു കാരിശ്ശേരി (സംഘടന സെക്രട്ടറി ), വി ശ്രീധരൻ, പ്രശോഭ് ഞാവേലി, അനിൽ ബഞ്ചമിൻപാറ(അസ്സി. സെക്രട്ടറിമാർ ) ബൈജു കലാശാല (ട്രഷറർ ).

"മലബാർ സംഗമം" നവോത്ഥന സംരക്ഷണം കെ.പി.എം.എസ്സ് നിലപാട് മാതൃകാപരം : മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ.

"മലബാർ സംഗമം" നവോത്ഥന സംരക്ഷണം കെ.പി.എം. എസ്സ് നിലപാട് മാതൃകപരം : മുഖ്യമന്ത്രി കോഴിക്കോട് : നവോത്ഥന മൂല്യങ്ങളുടെ സംരക്ഷണത്തിൽ ഒരുമയും കൂട്ടായ്മയും വളർത്തിയെടുക്കുക എന്ന കെ.പി.എം.എസ്സ് നിലപാട് മാതൃകപരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

കേരള പുലയർ മഹാസഭ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് കടപ്പുറത്തു സംഘടിപ്പിച്ച മലബാർസംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരുമയെ ചിലർ ഭയപ്പെടുന്ന കാലമാണിത് ജനങ്ങളെ ഭിന്നിപ്പിക്കുവാനും വിദ്വേഷവും പകയും വളർത്തുവാനും ചിലർ ശ്രമിക്കുന്ന കാലത്തു ഈ ഒരുമ വളരെ വിലപ്പെട്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു
പതിനായിരക്കണക്കിന് കെ.പി.എം.എസ്സ് പ്രവർത്തകർ പങ്കെടുത്ത മഹാസമ്മേളനത്തിൽ കേരള പുലയർ മഹാസഭ സംസ്ഥാന പ്രസിഡന്റ്എൽ രമേശൻ അധ്യക്ഷത വഹിച്ചു മന്ത്രിമാരായ കെ രാജൻ, പി.എ മുഹമ്മദ്‌ റിയാസ്, എം.കെ രാഘവൻ എം.പി, പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ, ബി.ജെ.പി സംസ്ഥാന നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്, എം.ഇ.എസ്സ് പ്രസിഡന്റ്‌ പി.എ ഫസൽ ഗഫൂർ എന്നിവർ സംസാരിച്ചു. കെ.പി.എം.എസ്സ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ സ്വാഗതവും രഞ്ജിത്ത് ഒള്ളവണ്ണ കൃതജ്ഞതയും പറഞ്ഞു.

വൈറൽ ആയി നാടൻ പാട്ട് സ്കൂളിൽ സർഗോത്സവം വിദ്യാരംഭം...

തിരുവല്ല : സ്കൂളിലെ കുട്ടികളെയും അദ്ധ്യാപകരെയും ആവേശത്തിലാക്കി നിരണം വടക്കുംഭാഗം ശക്തിമംഗലം സ്കൂളിലെ സർഗോത്സവം വിദ്യാരംഭം ഉദ്‌ഘാടനം നടന്നു. ...